Monday, May 9, 2011

സുപ്രഭാതം

സ്വപ്നം കണ്ടുറങ്ങി  ഇനി എന്തൊക്കെ ചെയ്യണം ... ഇന്നു കോഴ്സ് തുടങ്ങുകയാണ് .പോകണോ  , വേണ്ട  ചിന്തിച്ചാല്‍ മടി കയറി  വരും . എന്തൊക്കെ പണിയാ ഉള്ളത് ... ഒക്കെ തീര്‍ത്തിട്ടു വേണമല്ലോ പോകാന്‍ .. പറഞ്ഞു നില്‍കാന്‍ സമയമില്ല .. തുടങ്ങാം വെള്ളം തിളയ്ക്കുന്നു ,അരി കഴുക്കണം , പച്ചക്കറി അരിയല്‍ അരയ്ക്കല്‍ കടുക് താളിയ്കല്‍ ..... എന്‍റെ ദോശക്കല്ലേ...നിന്നെ ഞാന്‍ എത്ര എണ്ണ തന്നു വളര്‍ത്തിയതാ  ... എന്നിട്ടും എന്തിനാ ഈ ദോശയോടു സ്നേഹം കാണിക്കുന്നെ ..... ഇനി ചമ്മന്തി  അരയ്ക്കണം,  അടിച്ചുവാരണം,  തുണി കഴുകണം , കുളിയ്ക്കണം ,ഒരുങ്ങണം അരമണി  ക്കൂറിനുള്ളില്‍ ഇറങ്ങിയാലെ തൃശ്ശൂര്‍ പൂരത്തിനു മുന്‍പുള്ള ദിവസങ്ങളിലെ  ബ്ലോക്ക്‌  കഴിഞ്ഞു ക്ലാസ്സില്‍ എത്തൂ  അതാ മതിലിനു അപ്പുറത്ത് നിന്നും ഒരു  ശബ്ദം  ,, രാജീ ... തീര്‍ന്നു  ഞാന്‍ സമയത്തു എത്തിയതു തന്നെ ......  

ആ നാദം ...

ദൈവമേ എന്തിനാ ഇതുപോലെഒരു  പന്തല്‍ റോഡിനു നടുവില്‍  , ഇതു കൊണ്ടല്ലേ ബസൊന്നും റൌണ്ടിലേക് വരാത്തെ ഒരു ഓട്ടോറിക്ഷ  പോലും കാലിയായി  പോകുന്നില്ല .തേക്കിന്‍ക്കാട്മെതാനത്ത്കൂടി  നടക്കുക തന്നെ  ഈ പൂരത്തിന്‍റെ സമയത്തു തന്നെ വേണോ ശാക്തികരണം!  ശാക്തികരണം  കൂടി പോയതു കൊണ്ടാണോ നടന്നിട്ടും കാലു നീങ്ങാത്തത് .....! അയ്യോ ...  ആന ഇതു എന്തിനാ എന്‍റെ അടുത്തേക്ക് വരുന്നേ , എനിക്ക് ഓടുവാന്‍ പറ്റുന്നിലല്ലോ........ എന്റമ്മേ.. ഞാന്‍ കുഴിയിലും വീണോ ...... ആനയുടെ കാലുകള്‍ എന്‍റെ നേര്‍ക്ക്‌ ........ഞാന്‍ മരിച്ചാല്‍ എന്‍റെ പുതിയ സാരി ........ദേ ആനയുടെ കാല്... എല്ലാം തീര്‍ന്നു . ആനയുടെ കാല് ഇത്ര പതു പതുതതതോ....! ഒരു മൃദുവായ തലോടല്‍ പോലെ ...! എവിടെനിന്നാണ്  ഓടക്കുഴല്‍വിളി... എന്‍റെ ഗുരുവായൂരപ്പാ .........രാജീ... നീ എണീക്കുന്നില്ലേ    ആ അലാറം ഓഫ്‌ ചെയ്യ്‌ . അയ്യോ  ഇതായിരുന്നോ ഞാന്‍ കേട്ട ഓടക്കുഴല്‍ നാദം ... അപ്പോള്‍ ഞാന്‍ കണ്ടതു......?