Monday, May 9, 2011

സുപ്രഭാതം

സ്വപ്നം കണ്ടുറങ്ങി  ഇനി എന്തൊക്കെ ചെയ്യണം ... ഇന്നു കോഴ്സ് തുടങ്ങുകയാണ് .പോകണോ  , വേണ്ട  ചിന്തിച്ചാല്‍ മടി കയറി  വരും . എന്തൊക്കെ പണിയാ ഉള്ളത് ... ഒക്കെ തീര്‍ത്തിട്ടു വേണമല്ലോ പോകാന്‍ .. പറഞ്ഞു നില്‍കാന്‍ സമയമില്ല .. തുടങ്ങാം വെള്ളം തിളയ്ക്കുന്നു ,അരി കഴുക്കണം , പച്ചക്കറി അരിയല്‍ അരയ്ക്കല്‍ കടുക് താളിയ്കല്‍ ..... എന്‍റെ ദോശക്കല്ലേ...നിന്നെ ഞാന്‍ എത്ര എണ്ണ തന്നു വളര്‍ത്തിയതാ  ... എന്നിട്ടും എന്തിനാ ഈ ദോശയോടു സ്നേഹം കാണിക്കുന്നെ ..... ഇനി ചമ്മന്തി  അരയ്ക്കണം,  അടിച്ചുവാരണം,  തുണി കഴുകണം , കുളിയ്ക്കണം ,ഒരുങ്ങണം അരമണി  ക്കൂറിനുള്ളില്‍ ഇറങ്ങിയാലെ തൃശ്ശൂര്‍ പൂരത്തിനു മുന്‍പുള്ള ദിവസങ്ങളിലെ  ബ്ലോക്ക്‌  കഴിഞ്ഞു ക്ലാസ്സില്‍ എത്തൂ  അതാ മതിലിനു അപ്പുറത്ത് നിന്നും ഒരു  ശബ്ദം  ,, രാജീ ... തീര്‍ന്നു  ഞാന്‍ സമയത്തു എത്തിയതു തന്നെ ......  

2 comments:

  1. എന്നിട്ടും എന്തിനാ ഈ ദോശയോടു സ്നേഹം കാണിക്കുന്നെ ...

    ഹഹഹ.! അത് റൊമ്പ പുടിച്ചാച്ച്..!
    ആശംസകൾ ടീച്ചർ..!

    ReplyDelete
  2. പെട്ടെന്ന് നിര്‍ത്തിക്കളഞാതെന്താ

    ReplyDelete